അപേക്ഷ സമർപ്പിക്കുന്ന വിധം

വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള അപേക്ഷഫാറം പൂരിപ്പിച്ച് ഓൺലൈൻ മുഖേനയും അപേക്ഷഫാറം ഡൗൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് തപാൽ മുഖേനയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം പരിശോധനാ ഫീസായ ആയിരത്തി അഞ്ഞൂറ് രൂപയും 19% നികുതികളും ഉൾപ്പെടെ ആയിരത്തി എഴുന്നൂറ്റി എൺപത്തി അഞ്ച് രൂപ (Rs.1,785.00, മടക്കിനൽകാത്ത നിരക്ക്). അപേക്ഷഫാറത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അക്കൗണ്ടിലേയ്ക്ക് അടച്ച ശേഷം തുക കൈമാറിയ വിവരങ്ങൾ അപേക്ഷഫാറത്തിൽ ഉൾക്കൊള്ളിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

ഫെഡറൽ ബാങ്ക്
ശാസ്തമംഗലം ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 21780200001388
IFSC CODE: FDRL0002178

സ്ഥാപനങ്ങൾ നിലവിൽ ഉണ്ടെങ്കിൽ, ആ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തണം. പുതിയ സംരഭകരാണെങ്കിൽ വിജയവിഥി പഠനകേന്ദ്രം തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും, കെട്ടിടത്തിന്റെയും വിവരങ്ങൾ ഉൾക്കൊള്ളിച്ചാൽ മതിയാകും.

തപാലിൽ അപേക്ഷ അയയ്ക്കുന്നവർ കവറിന് പുറത്ത്ത് 'വിജയവീഥി പഠനകേന്ദ്രങ്ങൾക്കായുള്ള അപേക്ഷ' എന്നെഴുതിയിരിക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് റൂട്രോണിക്സ്, "പത്മശ്രീ", സി-11, വെള്ളയമ്പലം, ശാസ്തമംഗലം പി.ഒ. തിരുവനന്തപുരം - 695 010.

പദ്ധതി സംബന്ധികളായ സംശയനിവാരണത്തിന് ബന്ധപ്പെടുക: 95670 97833, 83019 39306, 9446208822 ഇ-മെയിൽ: [email protected]